April 30, 2026

ബസ് യാത്രക്കിടെ യുവാവിന്റെ കെെഅറ്റുപോയ സംഭവം; ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ നിർദേശം

0
WhatsApp Image 2026-04-30 at 4.03.27 PM
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെയുണ്ടായ അപകടത്തിൽ കെെഅറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമിനാണ് (19) 1,40,34,550 രൂപയും എട്ടു ശതമാനം പലിശയും കോടതിച്ചെലവും നൽകാനാണ് കോടതി നിർദേശം. വയനാട് എം.എ.സി.ടി. കോടതി ജഡ്ജി എ.വി. ഉണ്ണികൃഷ്ണ‌ൻ വിധി പ്രസ്താവിച്ചത്.

2023 ജനുവരി 17നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്പലവയലിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ ബസ് റോഡരികിലെ വൈദ്യുതക്കാലിൽ ഉരസിയതിനെ തുടർന്ന് സ്‌ലമിൻ്റെ ഇടതുകൈ കൈമുട്ടിന് മുകളിൽ വെച്ച് അറ്റുപോയി. ബത്തേരിതാളൂർ റോഡിൽ മംഗലംകാപ്പ് എന്ന സ്ഥലത്തുവെച്ച്, എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയായിരുന്നു അപകടം.

അസ്‌ലമിനെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും കൈ തുന്നിച്ചേർക്കാൻ സാധിച്ചില്ല. ഏറെ പ്രതീക്ഷയോടെ ഫാർമസി പഠനം നടത്തിയിരുന്ന അസ്‌ലമിന്റെ ജീവിതം മാറ്റാമറിയ്ക്കുന്നതായിരുന്നു അപകടം.

അസ്‌ലമിൻ്റെ ജീവിതം മാറ്റിമറിച്ച ആ അപകടം നടന്നത്. അമ്പലവയലിൽനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു അസ്‌ലം. ബത്തേരിതാളൂർ റോഡിൽ മംഗലംകാപ്പ് എന്ന സ്ഥലത്തുവെച്ച്, എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് റോഡരികിലെ വൈദ്യുതക്കാലിൽ ഉരസുകയായിരുന്നു. ഈ സമയത്ത് സൈഡ് സീറ്റിലിരുന്ന അസ്‌ലമിൻ്റെ ഇടതുകൈ കൈമുട്ടിന് മുകളിൽ വെച്ച് അറ്റുപോയി. അഭിഭാഷകൻ ടി.ആർ. ബാലകൃഷ്ണൻ മുഖേന കോടതിയെ സമീപിച്ചാണ് നിയമ പോരാട്ടത്തിലൂടെ അനുകൂല വിധി നേടിയെടുത്തത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *