മാനന്തവാടി ബാഫഖി ഹോം വലിയപെരുന്നാൾ ക്യാമ്പയിൻ: താലൂക്ക് തല വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു
മാനന്തവാടി: ബാഫഖി ഹോം വലിയപെരുന്നാൾ ക്യാമ്പയിൻ വൻ വിജയമാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് തല വനിതാ കൺവെൻഷൻ തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി 30 ലക്ഷം രൂപ സമാഹരിക്കുന്നതിനായി വീടുകൾ കേന്ദ്രീകരിച്ച് വൻ പ്രചാരണം നടത്താനും കൺവെൻഷൻ തീരുമാനമെടുത്തു. വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തസ്നി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സൗജത്ത് ഉസ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സഫ്വാൻ വെള്ളമുണ്ട, ഷാനവാസ് പള്ളിക്കൽ, അഹമ്മദ് മാസ്റ്റർ, മായൻ മണിമ, അണിയാരത്ത് മമ്മൂട്ടി ഹാജി, ടി. മൊയ്തു, പടയൻ മുഹമ്മദ്, സി.എച്ച്. അബ്ദുറഹിമാൻ, ഉസ്മാൻ പി. കോക്കടവ് എന്നിവർ സംബന്ധിച്ചു. മൈമൂന കെ.കെ.സി. സ്വാഗതവും സുലൈഖ മാനന്തവാടി നന്ദിയും പറഞ്ഞു.





Leave a Reply