കർണാടകയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളികൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്
ഗുണ്ടൽപേട്ട്: കർണാടകയിലെ ഗുണ്ടൽപേട്ടിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) എന്നിവരാണ് മരണപ്പെട്ടത്. ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും നാട്ടുകാർ അറിയിച്ചു.





Leave a Reply