May 4, 2026

​ഉഷ വിജയന് അഭിനന്ദനങ്ങൾ; ജനങ്ങളുടെ പ്രതീക്ഷകൾക്കൊപ്പം നിൽക്കണം: എസ്‌ഡിപിഐ

0
IMG_20260504_195814
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ച ഉഷ വിജയന് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു. ജനങ്ങളുടെ പ്രതീക്ഷകൾക്ക് നീതി പുലർത്തുന്നതും ഉത്തരവാദിത്തപരവുമായ ഭരണമാണ് പുതിയ എം.എൽ.എയിൽ നിന്നും ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

​മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം, സാമൂഹിക നീതി എന്നിവ മുൻനിർത്തി എം.എൽ.എയുടെ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും മാനന്തവാടി മണ്ഡലത്തിലെ പൊതുജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സജീവമായ ഇടപെടൽ നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ജനക്ഷേമ പ്രവർത്തനങ്ങളിൽ ഭരണകൂടം മുന്നോട്ട് പോകുന്നിടത്തോളം പൂർണ പിന്തുണ നൽകുമെന്നും, എന്നാൽ ജനവിരുദ്ധമായ നിലപാടുകൾക്കെതിരെ ശക്തമായ ജനാധിപത്യ സമര പോരാട്ടങ്ങളുമായി എസ്‌ഡിപിഐ രംഗത്തുണ്ടാവുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.

 

യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.

മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം ടി, ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ കെ എസ്, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, ട്രഷറർ ഷുഹൈബ് ടി കെ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ കുഞ്ഞബ്ദുല്ല എം ടി, ആലി പി, സുമയ്യ പി കെ, ഖദീജ ടി, സാദിഖ് വി തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *