May 6, 2026

പച്ചക്കറി വാഹനത്തിൽ മെത്തംഫിറ്റാമിൻ; കയ്യോടെ പൊക്കി എക്‌സൈസ്

0
template for wayanad news (2)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പച്ചക്കറി വാഹനത്തിൽ കടത്തുകയായിരുന്ന മെത്തംഫിറ്റാമിനുമായി യുവാവ് പിടിയിൽ. വാളാട് വില്ലേജിൽ ചേരിയമൂല ഭാഗത്ത് അത്തിലൻ വീട്ടിൽ ഇബ്രാഹിം മകൻ മുഹമ്മദ് അസ്‌ലം എ ആണ് പിടിയിലായത്. ഇന്നലെ മാനന്തവാടി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ദിലീപ് എമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാനന്തവാടി താലൂക്ക് മാനന്തവാടി വില്ലേജ് ക്ലബ്കുന്ന് ഭാഗത്ത് നിന്നാണ് പിടിയിലായത്. പ്രതിയിൽ നിന്നും 27.485 ഗ്രാം മെത്തംഫിറ്റാമിൻ കണ്ടെടുത്തു.

പരിശോധന പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അജയകുമാർ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാനുൽ ജിംസൺ ടി പി, വിപിൻ പി എന്നിവരുണ്ടായിരുന്നു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് സെക്കന്റ്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമന്റ് ചെയ്തു.

 

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *