കുടുംബ സംഗമവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു
കൽപ്പറ്റ: മണ്ണാർ കുടുംബ സംഗമവും വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പും നടത്തി. നാലാം മൈൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജ സുധാകരൻ ഉദ്ഘാടനം ചെയ്തു.
ഉസ്മാൻ മണ്ണാർ അധ്യക്ഷത വഹിച്ചു. മുസ്തഫ തയ്യുള്ളതിൽ, ആഷിഖ് വാഫി, നജീബ് മണ്ണാർ, സുബൈദ, റാഫി തുടങ്ങിയവർ സംസാരിച്ചു. ഡോ. സി.കെ.ദിവ്യ, നഴ്‌സിങ് ഓഫീസർ നിഷ മാത്യു എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.





Leave a Reply