പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
മാനന്തവാടി: കേന്ദ്ര സർക്കാരിന്റെ പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ചക്ര സ്തംപന സമരവും സംഘടിപ്പിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം പെട്രോളിനും ഡീസലിനും മൂന്ന് രൂപയോളം വർധിപ്പിക്കുകയും വാണിജ്യ സിലിണ്ടറുകൾക് ഇരട്ടിയോളം വില വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ച് കൊണ്ടാണ് മോദി സർക്കാർ മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപെടുത്തി.
രാജ്യം കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ക്രൂഡോയിലിന് റെക്കോർഡ് വില വന്ന സമയത്ത് അറുപത്തി അഞ്ചിന്നും എഴുപതിനും വിൽക്കുമ്പോൾ അധികാരത്തിൽ വന്നാൽ അൻപത് രൂപക്ക് ഡീസലും പെട്രോളും വിൽക്കുമെന്ന് പറഞ്ഞ ബിജെപി സർക്കാർ ക്രോഡോയിലിന് സർവകാല വിലക്കുറവിന്റെ കാലഘട്ടത്തിലും വില കുറക്കാതെ ജനങ്ങളെ വഞ്ചിച്ച് കൊണ്ടാണ് മുന്നോട്ട് പോകുന്നതെന്ന് യൂത്ത് കോൺഗ്രസ് കുറ്റപെടുത്തി.
പ്രകടനവുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ ടി ജംഗ്ഷനിൽ പത്ത് മിനിറ്റോളം റോഡ് ഉപരോധിച്ചു സമരം അവസാനിപ്പിച്ചു. സമരം യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അസിസ് വാളാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സിജോ കമ്മന അധ്യക്ഷത വഹിച്ചു. പി ഷംസുദ്ധീൻ, സുഹൈർ സി എച്ച്, അൻഷാദ് മാട്ടുമ്മൽ, ഷിനു വടകര, ആദിൽ മുഹമ്മദ്, ആഷിഖ് മൻസൂർ, മുഹിയുദ്ധീൻ തരുവണ, ജോജി ജോർജ്, ഷാലു മനോജ്, സൗജ ടി എച്ച്, ജിജേഷ് ഗോപി, സഹീൽ സലീം തുടങ്ങിയവർ നേതൃത്വ നൽകി.





Leave a Reply