ടി സിദ്ദിഖും ഐ സി ബാലകൃഷ്ണനും മന്ത്രിമാരാകും
കൽപ്പറ്റ: വയനാട്ടിൽ നിന്നുള്ള എംഎൽഎമാരായ ടി സിദ്ദിഖും ഐസി ബാലകൃഷ്ണനും മന്ത്രിമാരാകും. വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന മന്ത്രി സഭയിലാണ് ഇരുവരും ഇടംപിടിച്ചത്. മുഖ്യമന്ത്രിയടക്കം 12 കോൺഗ്രസ് മന്ത്രിമാരാണ് മന്ത്രിസഭയിലുള്ളത്.
ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും ടേം വ്യവസ്ഥയിലാകും മന്ത്രിസ്ഥാനം പങ്കിടുക. കോൺഗ്രസ് മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ, രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച നിർദ്ദേശം ഹൈക്കമാൻഡ് അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും മന്ത്രി സ്ഥാനം നൽകിയത്. പട്ടികവർഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ നേരത്തെ തന്നെ ശക്തമായി രംഗത്തുണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലോടെ തർക്കങ്ങൾക്ക് ഭാഗികമായി പരിഹാരമാവുകയായിരുന്നു.
വനം വകുപ്പ് മന്ത്രി സ്ഥാനമാണ് ടി സിദ്ദിഖിന് ലഭിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കന്റോൺമെന്റ് ഹൗസിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ക്യാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിക്കുന്നതോടെ മന്ത്രിമാരെ കുറിച്ചും വകുപ്പുകളെ കുറിച്ചും വ്യക്തമായ ധാരണ ലഭിക്കും. നാളെയാണ് പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.





Leave a Reply