ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറി അക്ഷരക്കളരിയുടെ ഭാഗമായി ഒറിഗാമി ശിൽപശാല സംഘടിപ്പിച്ചു. എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ മണിരാജ ഗോപാൽ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആർ.സി. അധ്യാപിക ജിൻസി വി.ജി. ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ ത്രേസ്യ എം.ജെ., എം. നാരായണൻ, മമ്മൂട്ടി മഞ്ചേരി എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും മിഥുൻ മുണ്ടക്കൽ നന്ദിയും പറഞ്ഞു.





Leave a Reply