May 22, 2026

ജോലി നോക്കുകയാണോ? ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക നിയമനം

0
template for wayanad news (1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയിലെ വിവിധ സ്കൂളുകളിൽ താത്ക്കാലിക നിയമനം. നെടുമ്പാല ഗവ. എൽ. പി.സ്കൂൾ, കുഞ്ഞോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് നിയമനം.

നെടുമ്പാല ഗവ. എൽ. പി.സ്കൂളിൽ ജൂനിയർ പാർട്ട് ടൈം അറബിക് ടീച്ചർ ഒഴിവാണുള്ളത്. അഭിമുഖം മെയ്‌ 26 ന് 11 മണിക്ക് സ്കൂൾ ഓഫീസിൽ. അപേക്ഷാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ആയി സ്കൂൾ ഓഫീസിൽ നേരിട്ട് ഹാജരാവുക.

കുഞ്ഞോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള എച്ച്എസ്ടി അറബിക്,  പ്രതീക്ഷിത ഒഴിവുകളായ എച്ച്എസ്ടി ഇംഗ്ലീഷ്, എൽപിഎസ്ടി എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 25 തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ വച്ച് നടത്തപ്പെടും.  യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ  സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി  അന്നേദിവസം ഹാജരാവുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *