May 25, 2026

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിൽ മഹാ ചണ്ഡികായാഗം ജൂലായ് 26, 27 തീയതികളിൽ

0
IMG_20260525_170031
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: ശ്രീ സന്താനഗോപാലമഹാവിഷ്ണു വേട്ടക്കരുമൻ ക്ഷേത്രത്തിലെ ഈ വർഷത്തെ മഹാ ചണ്ഡികായാഗം 2026 ജൂലായ് 26, 27 (1201 കർക്കിടകം 10, 11) ഞായർ, തിങ്കൾ ദിവസങ്ങളിൽ ക്ഷേത്രം ഹാളിൽ വെച്ച് നടത്തും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ, ശ്രീ മുകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ കെ.എൻ. പരമേശ്വര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിലാണ് യാഗം നടക്കുക. ചടങ്ങിൽ യു. വൃന്ദാദേവി സത്യശീലനിൽ നിന്നും ക്ഷേത്രം സമിതി വൈസ് പ്രസിഡന്റ് സി. രാജീവ് ആദ്യ ഫണ്ട് ഏറ്റുവാങ്ങി. ക്ഷേത്രം സെക്രട്ടറി കെ. ശശിധരൻ നായർ, പി.വി. ഹരിഹരസുധൻ, സുന്ദർരാജ് എടപ്പെട്ടി, ഒ. ശശിധരൻ, പി.വി. ജയപ്രകാശ്, കെ. പത്മനാഭൻ, കെ. നാണു, പി. സുധ, കെ. പുഷ്പലത സുരേന്ദ്രൻ, ക്ഷേത്രം മാനേജർ കെ. ചന്ദ്രശേഖരൻ, എം. നളിനി, പ്രദീപ് കുമാർ, കെ. ആർ. സൽജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *