തുടർച്ചയായി കാട്ടാന ഇറങ്ങുന്ന മേഖല; ജെസിയെ ആക്രമിച്ചത് ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനകളിലൊന്ന്
മാനന്തവാടി: മേപ്പാടിയിൽ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന. ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിൽ രണ്ട് കാട്ടാനകൾ ഇറങ്ങിയിരുന്നു. ഇവ നേരം പുലർന്നിട്ടും പ്രദേശത്ത് തങ്ങിയിരുന്നു. ഈ ആനകളിൽ ഒന്നാണ് ജെസിയെയും ഷാജിയെയും ആക്രമിച്ചത്. ജെസി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഷാജിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തുടർച്ചയായി കാട്ടാന ഇറങ്ങുന്ന മേഖലയാണ് മേപ്പാടിയിലെ ഈ പ്രദേശം. ഇതിനോട് ചേർന്ന് സ്ഥലങ്ങളിലായി മുൻപും ആളുകൾക്ക് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. ഫെൻസിംഗ് സ്ഥാപിക്കണമെന്ന് ആവശ്യത്തിനും ഈ മേഖലയിൽ പരിഹാരമായിട്ടില്ല. കാട്ടാനയെ മയക്കു വെടി വെക്കണമെന്ന് ആവശ്യപ്പെട്ട് മുണ്ടക്കൈ വനംവകുപ്പ് ഓഫീസ് ഉപരോധിച്ച നാട്ടുകാർ പിന്നീട് മേപ്പാടി റോഡും ഉപരോധിച്ചു.
കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്നാണ് പ്രഖ്യാപനം.





Leave a Reply