റോഹൻ മാത്യുവിന് ഐബിഎമ്മിന്റെ അന്താരാഷ്ട്ര എഐ സർട്ടിഫിക്കേഷൻ
മേപ്പാടി: മേപ്പാടി കോട്ടവയൽ സ്വദേശി റോഹൻ മാത്യു ഐബിഎമ്മും കോഴ്സെറയും സംയുക്തമായി നൽകുന്ന ‘ഐ ബി എം ജനറേറ്റീവ് എ ഐ എഞ്ചിനീയറിംഗ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ‘ വിജയകരമായി പൂർത്തിയാക്കി. ഇതോടൊപ്പം ജനറേറ്റീവ് എ ഐ അപ്ലിക്കേഷൻ സ്പെഷ്യലിസ്റ്റ് ബാഡ്ജും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഗൂഗിൾ, മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങിയ ആഗോള കമ്പനികളിൽ നിന്നായി 85-ലധികം അന്താരാഷ്ട്ര സർട്ടിഫിക്കേഷനുകൾ നേടിയിട്ടുള്ള റോഹൻ, ഇതിനോടകം ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്’ നും അർഹനായിട്ടുണ്ട്. നിലവിൽ മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെർച്ച്വൽ മീഡിയ കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.





Leave a Reply