ശിശു മന്ദിരത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
കൽപ്പറ്റ: ഐസിഡിഎസ് കൽപ്പറ്റ നഗരസഭയിലെ ശിശു മന്ദിരത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മുൻ വാർഡ് കൗൺസിലർ എം. കമറുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി. വത്സല ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം. സൂര്യ (അംഗൺവാടി ടീച്ചർ) സ്വാഗതം ആശംസിച്ചു. ചടങ്ങിൽ കെ.എം. ജാനകി, ഡോ. പി. സരസ്വതി എന്നിവർ സംസാരിക്കുകയും ഡോ. പി. ലക്ഷ്മി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.





Leave a Reply