June 2, 2026

പഠനോപകരണങ്ങൾ വിതരണം ചെയ്തു

0
IMG_20260602_125448
By ന്യൂസ് വയനാട് ബ്യൂറോ

മടക്കിമല: സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കേരളാ പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണങ്ങളുടെ വിതരണം നടത്തി. മടക്കിമല ഗവ. എൽ.പി സ്കൂളിൽ നടന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് കുട്ടികൾക്ക് പഠനോപകരങ്ങൾ വിതരണം ചെയ്തു. പ്രവേശന ഉത്സവം ഉദ്ഘാടനം കോട്ടത്തറ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റിയംഗം പി.പി. രനീഷ് നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എം. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനമൈത്രി അസി.നോഡൽ ഓഫിസർ കെ.എം. ശശിധരൻ സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ് എം സി  ചെയർമാൻ അബ്ദുൾ ഖാദർ, പി ടി എ  വൈസ് പ്രസിഡണ്ട് അബ്ദുൾ സലീം, സ്കൂൾ ലീഡർ നിഷ ഫാത്തിമ, അബ്ദുൾ ഗഫൂർ, കബീർ പൈക്കാടൻ എന്നിവർ സംസാരിച്ചു. എച്ച്. എം. പി.കെ വിജു സ്വാഗതവും അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *