വിദ്യാഭ്യാസ മേഖലയിൽ ആധുനിക സാങ്കേതിക വിദ്യകൾ സമന്വയിപ്പിക്കും – മന്ത്രി ടി സിദ്ദീഖ്
കൽപ്പറ്റ: വിദ്യാഭ്യാസ മേഖലയിലേക്ക് ആധുനിക സാങ്കേതിക വിദ്യകളെ മുഴുവന്‍ സമന്വയിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധീഖ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ പ്രവേശനോത്സ ഗാനം എ ഐ നിര്‍മിതമായതെന്നും മന്ത്രി പറഞ്ഞു. കല്‍പറ്റ ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവം റിപ്പണ്‍ ഗവ. ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മവിശ്വാസത്തോടെ കളിച്ചു പഠിക്കാന്‍, ചിരിച്ചു കളിക്കാന്‍ അധ്യാപകരും രക്ഷകര്‍ത്താക്കളും അവസരമൊരുക്കണം. സ്കൂളിൽ ബി ആര്‍ സി യുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ഫിസിയോ തെറാപിസ്റ്റിനെ ഉടന്‍ നിയമിക്കും. ഐ ഇ ഡി കുട്ടികള്‍ക്കായി മുറിയും കിച്ചണും നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി സുധ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍ ദേവ് മുഖ്യപ്രഭാഷനം നടത്തി. വാർഡ് അംഗം ഷൈബാന്‍ സലാം, എ ഇ ഒ സൂപ്രണ്ടന്റ് അരുണിമ, എസ് എസ് കെ ജില്ലാ കോ ഓഡിനേറ്റർ വില്‍സണ്‍ തോമസ്, ഹെഡ്മിസ്ട്രസ് വി.കെ ഷേര്‍ലി, എച്ച് എം ഇൻ ചാർജ് അബ്ദുല്‍ സലാം, ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ പി ഉമേഷ്, പിടിഎ പ്രസിഡന്റ് ഫസല്‍ അലി, വി. എം അബൂബക്കര്‍, സീനിയർ അസിസ്റ്റന്റ് സൈനബ കുറ്റിക്കാട്ടില്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എന്നിവര്‍ സംസാരിച്ചു.





Leave a Reply