June 3, 2026

പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരാണോ? പ്രോൽസാഹന ധനസഹായത്തിന് അപേക്ഷിക്കാം

0
rain (2)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിന് കീഴിലുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 2025-26 വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പി.ജി പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും പ്രോൽസാഹന ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ നാല് സി ഗ്രേഡോ അതിന് മുകളിലോ, പ്ലസ് ടു പരീക്ഷയിൽ രണ്ട് സി ഗ്രേഡോ അതിന് മുകളിലോ ഡിഗ്രി, പി.ജി പരീക്ഷകളിൽ ഫസ്റ്റ് ക്ലാസ് ഉളളവർക്കും അപേക്ഷിക്കാം.

നിശ്ചിത മാതൃകയിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഒറിജിനൽ മാർക്ക് ലിസ്റ്റിന്റെയും ജാതി സർട്ടിഫിക്കറ്റിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷകൾ ജൂൺ 30നകം മാനന്തവാടി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിലോ, കുഞ്ഞോം, തവിഞ്ഞാൽ, കാട്ടിക്കുളം, മാനന്തവാടി, പനമരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ സമർപ്പിക്കണം.

മറ്റ് ജില്ലകളിൽ പഠിച്ച വിദ്യാർത്ഥികളുടെ അപേക്ഷകൾ അതാത് ജില്ലകളിലെ പട്ടികവർഗ്ഗ വികസന ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്. ഫോൺ-04935 240210 ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ് മാനന്തവാടി, 9496070376 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് മാനന്തവാടി, 9496070377 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് തവിഞ്ഞാൽ, 9496070378 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കാട്ടിക്കുളം, 9496070379 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് കുഞ്ഞോം, 9496070375 ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് പനമരം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *