June 4, 2026

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക്

0
WhatsApp Image 2026-06-04 at 9.25.39 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ ​ഗതാ​ഗതക്കുരുക്ക്. റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചുരം ആറാം വളവില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് ചുരത്തില്‍ വാഹന ഗതാഗത തടസം നേരിടുന്നത്. ഇരുഭാ​ഗത്തുമായി വാഹനങ്ങളുടെ നീണ്ട നിരയാണ്.

നിർമ്മാണത്തിന്റെ ഭാഗമായി റോഡരികിൽ മണ്ണും മറ്റ് നിർമ്മാണ സാമഗ്രികളും കൂട്ടിയിട്ടിരിക്കുന്നത് കാരണം വലിയ വാഹനങ്ങൾക്ക് ഇവിടെ സുഗമമായി തിരിഞ്ഞു പോകാൻ (ഒടിഞ്ഞു കിട്ടാൻ) കടുത്ത പ്രയാസമാണ് നേരിടുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വലിയ ബസ്സുകൾ വളവ് തിരിയുന്ന സമയത്ത് ഏറെ നേരം കാത്തുകിടക്കേണ്ടി വരുന്നത് നിലവിൽ ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് കാരണമാകുന്നുണ്ട്. വരും ദിവസങ്ങളിലും നിർമ്മാണ പ്രവൃത്തികൾ തുടരുന്നതിനാൽ പണി പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് തുടരാൻ സാധ്യതയുണ്ട്.

പകൽ സമയങ്ങളിലെ തിരക്കിന് പുറമെ, രാത്രിയിലും ​ഗതാ​ഗതക്കുരുക്ക് രൂക്ഷമാണ്.നിര്‍മാണ ജോലികള്‍ പരിഗണിച്ചും കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി രാവിലെ ആറു മണി മുതല്‍ രാത്രി എട്ടു മണി വരെ വലിയ മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ചുരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സമയങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന വലിയ വാഹനങ്ങള്‍ നിയന്ത്രണ സമയത്തിന് ശേഷം ഒന്നിച്ച് ചുരം കയറാനും ഇറങ്ങാനും തുടങ്ങിയതോടെയാണ് ചുരത്തില്‍ കനത്ത തിരക്ക് അനുഭവപ്പെട്ടത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *