ജി.ഐ.എഫ്.ഡി സ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു
കൽപ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനങ്ങളുടെ വികസനത്തിനായി ഒന്‍പത് ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങി വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, ചുണ്ടേല്‍ സെന്ററുകളിലേക്കാണ് ഇവ നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സല്‍മ മോയീന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജില്‍സണ്‍ തോപ്പുംകര, മുഫീദ തസ്നി, കമല രാമന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു.





Leave a Reply