പ്രകൃതിയെ കരുതലോടെ ചേർത്തുപിടിച്ച് കൈതക്കൽ സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി ദിനം ആചരിച്ചു
പനമരം: പ്രകൃതിയെ കരുതലോടെ ചേർത്തുപിടിക്കാനും ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ടും കൈതക്കൽ സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് വൃക്ഷത്തൈ നട്ടു. ചടങ്ങിൽ കെ. മൊയ്തീൻ മാസ്റ്റർ, കാസിം പള്ളിക്കണ്ടി, അയ്യൂബ് എടപ്പാറ, ഇഖ്ബാൽ കടന്നോളി, അജ്മൽ കൈതക്കൽ, ഹമീദ് തയ്യിൽ എന്നിവർ പങ്കെടുത്തു.





Leave a Reply