June 5, 2026

പരിസ്ഥിതിദിനത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി

0
IMG_20260605_183731
By ന്യൂസ് വയനാട് ബ്യൂറോ

എടപ്പെട്ടി: പരിസ്ഥിതിദിനത്തിൽ സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി ഒന്നാം ക്ലാസ് വിദ്യാർത്ഥിനി മാതൃകയായി. എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ദക്ഷ കല്യാണിയാണ് പരിസ്ഥിതിദിനത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ പുസ്തകം ക്ലാസ് ടീച്ചർക്ക് കൈമാറിയത്. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു എസ് മുഹമ്മദ് ഷജീദ്, ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *