അമ്മക്കൊരു മരം ക്യാമ്പയിൻ: മാനന്തവാടി നഗരസഭ തല ഉദ്ഘാടനം നിർവ്വഹിച്ചു
മാനന്തവാടി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭ ജി വി എച്ച് എസ് എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ നടപ്പാക്കുന്ന അമ്മക്കൊരു മരം ക്യാമ്പയിൻ്റെ മുൻസിപ്പൽ തല ഉദ്ഘാടനം താഴയങ്ങാടി കെ എസ് ആർ ടി സി ഡിപ്പോ പരിസരത്ത് നടന്നു. ഡിപ്പോ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഡിവിഷൻ കൗൺസിലർ പി കെ ഹംസ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യുട്ടി ചെയർപേഴ്സൻ അഡ്വ. സിന്തു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി വി എസ് മൂസ, ഷിബു കെ ജോർജ്, പി വി ജോർജ്, ക്ളീൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ സംബന്ധിച്ചു.





Leave a Reply