June 6, 2026

പനിയും ചർദിയും വയറിളക്കവും, ഇരുപതോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
IMG_20260606_090749
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പനിയും ചർദ്ദിയും വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്കൂളിലെ 30ഓളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടികളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും സമീപത്തെ മറ്റ് സ്വകാര്യ ആശുപത്രികളിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

 

സ്കൂളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നോ കുടിവെള്ളത്തിൽ നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികൾക്ക് പെട്ടെന്ന് തന്നെ ഒരേ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് ഉടൻ തന്നെ ആശുപത്രികളിൽ എത്തിക്കുകയായിരുന്നു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരുടെയും ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *