വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് വനം വകുപ്പിന്റെ ഇൻഷൂറൻസ് തുക കൈമാറി
മാനന്തവാടി: വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഗോത്ര വിഭാഗ അംഗങ്ങളുടെ കുടുംബങ്ങൾക്ക് വനം വകുപ്പ് നൽകുന്ന ഇൻഷൂറൻസ് തുകയായ ഒരു ലക്ഷം രൂപ മാനന്തവാടി പഞ്ചാരക്കൊല്ലി തറാട്ട് രാധയുടെ കുടുംബത്തിന് നൽകി. മാനന്തവാടി നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ കുടുംബാഗങ്ങൾക്ക് ചെക്ക് കൈമാറി. ചടങ്ങിൽ കൗൺസിലർമാരായ കെ വി ജുബൈർ, വി ആർ പ്രവീജ്, ഉഷാ കേളു, ശിവൻ, പ്രദീപൻ, മുൻ കൗൺസിലർ പാത്തുമ്മ ടീച്ചർ, ബേഗൂർ റെയ്ഞ്ച് ഓഫീസർ എസ് രഞ്ജിത്ത് കുമാർ, ഡെപ്യൂട്ടി റെയ്ഞ്ചർ കെ മുകുന്ദൻ എന്നിവർ സംബന്ധിച്ചു.





Leave a Reply