വിജയികളെ ആദരിച്ചു
എടവക: എടവക മൂളിത്തോട് എൻ എ എൽ പി സ്കൂളിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും എൽ എസ് എസ് പരീക്ഷ വിജയികളെയും ആദരിച്ചു. പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്തംഗം ജിൽസൻ തൂപ്പുംകരയും എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ സുധാകരനും എൽ എസ് എസ് കുട്ടികൾക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിലും നൽകി. ചടങ്ങിൽ വാർഡ് മെമ്പർ ജോർജ് പടകൂട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ലീല ബാലൻ, എം കെ ജയപ്രകാശ്, പ്രധാനധ്യാപിക സിസ്റ്റർ സിനി ഫ്രാൻസിസ്, റഫീഖ് കാഞ്ഞായി, എം കെ ജോർജ്, രജനി സജീവൻ, മേരി സജി എന്നിവർ സംസാരിച്ചു.





Leave a Reply