ഓപ്പറേഷൻ തൂഫാൻ: ലോറിയിൽ കടത്താൻ ശ്രമിച്ച എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
ബത്തേരി: ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. താമരശ്ശേരി കൈയേലിക്കുന്നിന്മേൽ വീട്ടിൽ രാമിഷ് (24), കൊടുവള്ളി താഴെകളത്തിങ്കൽ വീട്ടിൽ റാഷിദ് (40) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി KL 57 AB 1318 നമ്പർ ലോറിയിൽ കടത്താൻ ശ്രമിച്ച 6.480 ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. 13.06.2026 തീയതിയാണ് സംഭവം നടന്നത്. അറസ്റ്റിലായവരിൽ രാമിഷ് കഴിഞ്ഞ വർഷം ജൂണിൽ വാണിജ്യ അളവിൽ ലഹരി കടത്തിയതിന് പിടിയിലായ ആളാണ്. അന്ന് വിൽപ്പനയ്ക്കായി 76.44 ഗ്രാം എം.ഡി.എം.എ കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ ജയിലിലായിരുന്നു.





Leave a Reply