June 17, 2026

അറവുമാലിന്യം ഓടയിലേക്ക് തള്ളുന്നു: നഗരസഭ ആരോഗ്യവിഭാഗം നടപടിയെടുക്കണമെന്ന് യുവമോർച്ച

0
IMG_20260617_103056
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിവിധതരത്തിലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, നഗരത്തിൽ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യവിഭാഗം അടിയന്തര നടപടിയെടുക്കണമെന്ന് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം ആവശ്യപ്പെട്ടു. അറവുമാലിന്യങ്ങൾ ഓടയിലേക്ക് തള്ളുന്ന സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ഷിഗല്ല, കോളറ തുടങ്ങിയ മാരകമായ പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളതെന്നും അതിനാൽ അധികാരികൾ എത്രയും പെട്ടെന്ന് തന്നെ ഈ വിഷയത്തിൽ ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *