ഇന്ധന വില വർധനവിനെതിരെ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
കൽപ്പറ്റ : ആർ.എസ്.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാറിന്റെ ഇന്ധന വിലയിൽ പ്രതിഷേധിച്ച് കൽപ്പറ്റ ഹെഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ആർ.എസ്.പി വയനാട് ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മണ്ഡലം സെക്രട്ടറി കുഞ്ഞിമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു.
മുഖ്യപ്രഭാഷണം മനു മാനന്തവാടി നടത്തി. ബത്തേരി മണ്ഡലം സെക്രട്ടറി സുലൈമാൻ, പൊഴുതന ലോക്കൽ സെക്രട്ടറി സി എം ബാലൻ, കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി ബാബു കുറുബാമഠം, കാട്ടിക്കുളം ലോക്കൽ സെക്രട്ടറി സന്തോഷ്, പ്രകാശൻ മാനന്തവാടി, അസീസ് കൊടക്കാട്, സജി തിരുനെല്ലി എന്നിവർ സംസാരിച്ചു. മാനന്തവാടി മണ്ഡലം സെക്രട്ടറി അഷ്റഫ് കാട്ടിക്കുളം സ്വാഗതവും അഷറഫ് എടവനി നന്ദിയും പറഞ്ഞു.





Leave a Reply