June 23, 2026

ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
IMG_20260623_091635
By ന്യൂസ് വയനാട് ബ്യൂറോ

കണ്ണൂർ: വയനാട് തരുവണയിൽ നിന്നും ഉംറ തീർത്ഥാടകരുമായി കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസ് ഓടിക്കൊണ്ടിരിക്കെ തീപിടിച്ച് പൂർണ്ണമായും കത്തിനശിച്ചു. മട്ടന്നൂർ ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് വെച്ചാണ് തിങ്കളാഴ്ച രാത്രിയിൽ അപകടമുണ്ടായത്. ബസിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം നിർത്തിയ ഉടൻ തന്നെ യാത്രക്കാർ എല്ലാവരും ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി അമരുകയായിരുന്നു. തീപിടുത്തത്തിൽ ബസിന് സമീപമുണ്ടായിരുന്ന ചില കടകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *