June 23, 2026

കുടുംബശ്രീ അംഗങ്ങൾക്കായി യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു

0
IMG_20260623_112435
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാം, കുടുംബശ്രീ മിഷൻ തിരുനെല്ലി ഗ്രാമപഞ്ചായത്ത് എഫ്.എൻ.എച്ച്.ഡബ്ല്യു. പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഈ പരിപാടിയുടെ ഉദ്ഘാടനവും അന്താരാഷ്ട്ര യോഗാദിനത്തിന്റെ പോസ്റ്റർ പ്രകാശനവും തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ടി. ഗോപിനാഥൻ നിർവഹിച്ചു. ചടങ്ങിൽ സി.ഡി.എസ്. ചെയർപേഴ്സൺ രജനി ബാലകൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷർമിനാസ് കെ. ടി., മെമ്പർമാരായ പുഷ്പ, മീനാക്ഷി, ബിന്ദു കുമാരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.ഡി.എസ്. വൈസ് ചെയർപേഴ്സൺ സൗമിനി പി. സ്വാഗതം ആശംസിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ബോധവൽക്കരണ ക്ലാസ്സിനും പരിശീലന പരിപാടിയ്ക്കും നേതൃത്വം നൽകി. കുടുംബശ്രീ അംഗങ്ങൾക്കായുള്ള യോഗ പരിശീലന പരിപാടിക്ക് ആയുഷ്ഗ്രാമം യോഗ ഡെമോൺസ്ട്രേറ്റർ അശ്വതി വി. നേതൃത്വം നൽകി. ചടങ്ങിൽ സി.ഡി.എസ്. അക്കൗണ്ടന്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, എ.ഡി.എസ്. സെക്രട്ടറി, പ്രസിഡണ്ട്, സപ്പോർട്ടിംഗ് ടീം അംഗങ്ങൾ, കമ്മ്യൂണിറ്റി കൗൺസിലർ, ആയുഷ്ഗ്രാമം അറ്റൻഡർ ബിബിൻ പി. എഫ്. എന്നിവരും പങ്കെടുത്തു. എഫ്.എൻ.എച്ച്.ഡബ്ല്യു. ഡി.ആർ.പി. ജിഷ വർഗീസ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *