ഓണവിപണി ലക്ഷ്യമിട്ട് കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ ജമന്തിപ്പൂ കൃഷി ആരംഭിച്ചു
കൽപ്പറ്റ: കൽപ്പറ്റ ജി വി എച്ച് എസ് എസ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ‘പൂപ്പന്തൽ’ ജമന്തിപ്പൂ കൃഷിക്ക് തുടക്കമായി. കല്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ തൈ നട്ട് കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വരാനിരിക്കുന്ന ഓണക്കാലത്ത് വിളവെടുക്കാൻ സാധിക്കുന്ന വിധത്തിലാണ് ജമന്തിപ്പൂ കൃഷി ക്രമീകരിച്ചിരിക്കുന്നത്. ചടങ്ങിൽ പ്രോഗ്രാം ഓഫീസർ ദേവകൃഷ്ണൻ ഡി, അധ്യാപകരായ പ്രസന്നകുമാരി, നിമിഷ കെ കെ, ഹരികൃഷ്ണൻ ജി, കൃഷ്ണപ്രിയ എം പി, സ്നേഹ സുധീർ, സജിത എം എസ്, സുമീന കെ ജെ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply