June 30, 2026

വിദ്യാർത്ഥികൾക്കായി സെൻസസ് ബോധവത്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു

0
IMG_20260630_125236
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി സെൻസസ് ബോധവത്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ വികസന പ്രക്രിയയിൽ സെൻസസിന്റെ പ്രാധാന്യത്തെക്കുറിച്ച് യുവതലമുറയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. സ്കൂൾ പ്രിൻസിപ്പാൾ പി. എ. അബ്ദുൾനാസർ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി തഹസീൽദാർ നിയാസ് എം. സെൻസസ് സംബന്ധിച്ച വിവിധ വശങ്ങൾ ഉൾപ്പെടുത്തിയുള്ള ബോധവത്കരണ ക്ലാസ്സിനും തുടർന്ന് നടന്ന ക്വിസ് മത്സരത്തിനും നേതൃത്വം നൽകി. വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത ക്വിസ് മത്സരത്തിൽ അലൻ ടോം എൽദോസ് ഒന്നാം സ്ഥാനവും, അമിത് അലി ഇ. രണ്ടാം സ്ഥാനവും, നിതാ നാസർ സി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അനിത പി. സി., നിധില എം., ബിനുരാജ് ആർ. എസ്., കൃഷ്ണപ്രിയ വി., ഷിബു ആർ. എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *