ലഹരിക്കെതിരെ വിരലടയാളം പതിപ്പിച്ച് കബ്ലക്കാട് ജി.യു.പി.എസ്. വിദ്യാർത്ഥികൾ; ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
കബ്ലക്കാട്: വിദ്യാലയങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം തീർക്കുന്നതിന്റെ ഭാഗമായി കബ്ലക്കാട് ജി.യു.പി.എസ്. ൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും വിരലടയാളം പതിപ്പിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള വിരലടയാളം പതിപ്പിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം നിർവ്വഹിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ലഹരി വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകുമെന്ന് വിരലടയാളം പതിപ്പിച്ചു കൊണ്ട് പ്രതിജ്ഞയെടുത്തു. തുടർന്ന് നടന്ന ലഹരി വിരുദ്ധ സെമിനാറിന് വിമുക്തി ജില്ലാ കോർഡിനേറ്റർ നേതൃത്വം നൽകി. ലഹരി മാഫിയകൾക്കെതിരെ സമൂഹമാകെ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ക്ലാസ്സിൽ വിശദീകരിച്ചു. ചടങ്ങിൽ കെ.പി.നിഷിദ സ്വാഗതം ആശംസിച്ചു. എസ്.എം.സി ചെയർമാൻ ഷമീർ സുൽത്താൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്കൂൾ ഹെഡ് മാസ്റ്റർ ഒ.സി.എമ്മാനുവൽ, സീനിയർ അസിസ്റ്റൻ്റ് ഡി. ദീപ, പി.ടി.എ.വൈസ് പ്രസിഡൻ്റ് സി.എ.നയീം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മഞ്ജു ജോസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.





Leave a Reply