മാനന്തവാടി – വാളാട് പുതിയ കെഎസ്ആർടിസി ബസ് സർവീസിന് തുടക്കമായി
മാനന്തവാടി: മാനന്തവാടി ഡിപ്പോയിൽ നിന്നും രണ്ട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ആരംഭിച്ച മാനന്തവാടി – എള്ളുമന്ദം – ഒരപ്പ് – യവനാർകുളം – കാട്ടിമൂല – വാളാട് ബസ് സർവീസിന്റെ ഫ്ലാഗ് ഓഫ് ഡിപ്പോ പരിസരത്ത് ഉഷാ വിജയൻ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ജില്ലാ പഞ്ചായത്തംഗം ജിൽസൻ തൂപ്പുംകര, നഗരസഭ കൗൺസിലർ പി.വി ജോർജ്, ഡി.ടി.ഒ അനിൽ കുമാർ, സൂപ്രണ്ട് സുധീർ റാം എന്നിവരും വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.പ്രസാദ്, ജ്ഞാനദാസൻ, മനീഷ് ഭാസ്ക്കർ, സനൽകുമാർ എന്നിവരും സംബന്ധിച്ചു.





Leave a Reply