ആവേശമായി ‘വരവേൽപ്പ് 2026’; അറിവിന്റെ പുതിയ ലോകത്തേക്ക് കുട്ടികളെ വരവേറ്റ് സുൽത്താൻ ബത്തേരി ഉപജില്ല
ബത്തേരി: അറിവിന്റെ പുതിയ വെളിച്ചത്തിലേക്ക് കാൽവെക്കുന്ന കുരുന്നുകളെ വരവേറ്റ് സുൽത്താൻ ബത്തേരി ഉപജില്ലാതല പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2026’ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. സുൽത്താൻ ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾഖാദർ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. അറിവിന്റെ വെളിച്ചം വിദ്യാർത്ഥികളിലേക്ക് പകർന്നു നൽകി അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിഫാനത്ത് വി.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വെച്ച് ദേശീയ കായിക താരം നിനു മരിയയ്ക്കുള്ള ഉപഹാരം പിതാവ് വിനീത് തോമസ് ജോർജ് ഏറ്റുവാങ്ങി.
സുഭാഷ് ബാബു സി., സ്മിത ദിനേശ്, ബിജി വർഗീസ്, ദിനേശൻ കെ., സുനിൽകുമാർ വി.കെ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് രക്ഷകർത്താക്കൾക്കായി സംഘടിപ്പിച്ച പ്രത്യേക കൗൺസിലിങ് ക്ലാസിന് സൗഹൃദ കോ-ഓർഡിനേറ്റർ ഷാനി പി.ജി. നേതൃത്വം നൽകി.
പി.ടി.എ. പ്രസിഡന്റ് ശ്രീജൻ ടി.കെ. ചടങ്ങിന് സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ പി.എ. അബ്ദുൾനാസർ നന്ദിയും രേഖപ്പെടുത്തി.





Leave a Reply