July 11, 2026

രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ഈട്ടിമരത്തടികളും ലോറിയും വനം വകുപ്പ് വിജിലൻസ് പിടികൂടി

0
IMG_20260711_184537
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണ്ണൂർ ഫോറസ്റ്റ് വിജിലൻസ് ഡി.എഫ്.ഒ. എ. ഷജ്നയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഈട്ടിമരങ്ങൾ പിടികൂടി. മാനന്തവാടി റെയിഞ്ച് വെള്ളമുണ്ട സെക്ഷനിലെ കൊമ്മയാട് അഞ്ചാംമൈൽ ഭാഗത്തുനിന്നും രേഖകളില്ലാതെ KL 10 B J 0758 നാഷണൽ പെർമിറ്റ് ലോറിയിൽ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച 9 കഷ്ണം ഈട്ടിമരത്തടികളാണ് പിടിച്ചെടുത്തത്. വിജിലൻസ് റെയ്ഞ്ച് ഓഫീസർ പി. രതീശൻ, ഫോറസ്റ്റർ സുധീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രശോഭ്, ഷിനിൽ, ഡ്രൈവർ വൽസരാജ് എന്നിവരുടെ നേതൃത്വത്തിലാണ് മരത്തടികൾ പിടികൂടിയത്. തുടർനടപടികൾക്കായി മരവും വാഹനവും മാനന്തവാടി റെയ്ഞ്ച് ഓഫീസർക്ക് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *