July 15, 2026

പുള്ളിമാനെ വേട്ടയാടിയ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കീഴടങ്ങി; കോടതി റിമാൻഡ് ചെയ്തു

0
IMG_20260715_222932
By ന്യൂസ് വയനാട് ബ്യൂറോ

ഇരുളം: വാകേരി മണ്ണുണ്ടി വനത്തിൽ വെച്ച് പുള്ളിമാനിനെ വേട്ടയാടി കൊന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കീഴടങ്ങി. ചൂതുപാറ വല്ലനാട് വീട്ടിൽ അരുൺ കുമാർ വി. എസ്. (39) ആണ് ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം. കെ. രാജീവ് കുമാർ മുമ്പാകെ ഇന്ന് കീഴടങ്ങിയത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത OR4/25 നമ്പർ കേസിലെ പ്രതിയാണ് ഇയാൾ.

 

2025 ജൂലൈ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുള്ളിമാനിനെ വേട്ടയാടിയ സംഭവ ദിവസം തന്നെ മറ്റൊരു പ്രതിയായ വാകേരി സ്വദേശി പ്രദീപനെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നുവെങ്കിലും അരുൺ കുമാർ ഒളിവിൽ പോകുകയായിരുന്നു. തുടർന്ന്, സൗത്ത് വയനാട് ഡി. എഫ്. ഒ. ആഷിക്ക് അലി മുമ്പാകെ പ്രതി നൽകിയ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ, ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് കെ. പി. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടികൾക്ക് ശേഷം ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 മുമ്പാകെ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *