ലഹരി വിരുദ്ധ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു
മാനന്തവാടി: സെന്റ് ജോസഫ് ടി.ടി.ഐ. മാനന്തവാടിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചു. ബിയോണ്ട് ദ ബസ് ക്യാമ്പെയിന്റെ ഭാഗമായി “സേ നോ റ്റു ഡ്രഗ്‌സ്, സേ എസ് റ്റു ലൈഫ്” എന്ന സന്ദേശമുയർത്തിക്കൊണ്ട് വിദ്യാർഥികൾ റാലിയിലും മനുഷ്യച്ചങ്ങലയിലും പങ്കെടുത്തു. ലഹരിവിരുദ്ധ ക്ലബ്ബിന്റെയും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ക്ലബ് കൺവീനർമാരായ നിതിൻ വർഗീസ്, ജോഫിൻ പി. ടി., അഭിജിത്ത് പി. കുരുവിള, അർമിൻ അബ്രാഹം എന്നിവർ നേതൃത്വം നൽകി. ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണ സന്ദേശം സമൂഹത്തിന് കൈമാറുന്നതിനായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങല പരിപാടിയുടെ പ്രധാന ആകർഷണമായി.





Leave a Reply