നാലാംമൈലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കടയുടമ പിടിയിൽ
മാനന്തവാടി: നാലാംമൈലിലെ മലബാർ ചിക്കൻ കടയിൽ വിൽപനക്കായി സൂക്ഷിച്ച 17 പാക്കറ്റ് ഹാൻസുമായി കട നടത്തിപ്പുകാരൻ പിടിയിൽ. നാലാംമൈൽ മാടമ്പള്ളി അബ്‌ദുള്ള (32) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്കൂൾ വിദ്യാർത്ഥികൾക്കടക്കം സ്ഥിരമായി ഹാൻസ് വിൽപന നടത്തിയിരുന്നതായി പരാതിയുണ്ട്. മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. റഫീക്കിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്‌ടർ സുനിൽകുമാർ കെ.എൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാജേഷ്, സിപിഒ റാഷിദ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തി പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഒരു മാസം മുമ്പും അബ്ദുള്ളയുടെ കടയിൽ നിന്നും ഹാൻസ് പിടിച്ചെടുത്തിരുന്നു.





Leave a Reply