August 3, 2026

ലഹരി ഉപയോഗത്തിനെതിരെ സാംസ്കാരിക പ്രവർത്തകർ പോരാടണം; പുരോഗമന കലാസാഹിത്യ സംഘം

0
WhatsApp Image 2026-08-03 at 6.51.39 PM
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: സമൂഹത്തിൽ ഉയർന്ന് വരുന്ന ലഹരി ഉപയോഗത്തിനെതിരെ സംഘടിച്ച് പോരാടാൻ സാംസ്കാരിക പ്രവർത്തകർ തയ്യാറാകണമെന്ന് പുരോഗമന കലാസാഹിത്യ സംഘം അമ്പലവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കാരച്ചാൽ കുറിഞ്ഞി വായനശാലയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് പി കെ രാജൻ പതാക ഉയർത്തി. പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക സമ്മേളനം ഉദ്ഘാടനം ചെയ്തു.

പി കെ രാജൻ അധ്യക്ഷത വഹിച്ചു. മീനങ്ങാടി മേഖലാ സെക്രട്ടറി അനൂപ് കുമാർ സംഘടനാ രേഖയും, യൂണിറ്റ് സെക്രട്ടറി വിജയൻ കെ എ പ്രവർത്തന റിപ്പോർട്ടും, ടി എ ജോസഫ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

ജില്ലാ കമ്മിറ്റിയംഗം പ്രമോദ് ബാലകൃഷ്ണൻ, കൃഷ്ണകുമാർ, വനിതാ സാഹിതി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഡോ: നിഖിലാ ചന്ദ്രൻ, വൽസാ ബെന്നി, കെ കെ രാധാകൃഷ്ണൻ, ടി ടി സ്കറിയ, സരസ്വതി ടീച്ചർ, കെ സി ബേബി, പി സോമൻ, സന്തോഷ് കുമാർ, ഭാസ്കരൻ മാസ്റ്റർ, ബഷീർ മാസ്റ്റർ, അനിൽ കുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

തുടർന്ന് കാരച്ചാൽ അങ്ങാടിയിൽ നടന്ന പൊതുസമ്മേളനം പുകസ സംസ്ഥാന കൗൺസിൽ അംഗം പി ടി സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡണ്ട് മുസ്തഫ ദ്വാരക, സംസ്ഥാന കൗൺസിൽ അംഗം എൻ കെ ജോർജ്ജ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ അഡ്വ: സരുൺ മാണി സ്വാഗതവും കൺവീനർ വിജയൻ കെ എ നന്ദിയും പറഞ്ഞു.

പുതിയ ഭരവാഹികളായി പി കെ രാജൻ (പ്രസിഡന്റ്), വിജയൻ കെ എ (സെക്രട്ടറി), വൽസ ബെന്നി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *