August 31, 2026

ക്വിറ്റ് ഇന്ത്യ ദിനാചരണം: മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിച്ചു

0
IMG_20260809_193801
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ഓഫിസിൽ വച്ച് ക്വിറ്റ് ഇന്ത്യ ദിനാചരണവും മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. യോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പോൾസൺ കൂവക്കൽ പതാകയുയർത്തുകയും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. എ.ഐ.സി.സി അംഗവും മുൻ എം.എൽ.എയുമായ എൻ.ഡി. അപ്പച്ചൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ വേണുഗോപാൽ കീഴിശ്ശേരി, അനന്തൻ പുതുക്കുടയ്ക്കുന്നു എന്നിവരെ ആദരിച്ചു.

 

മണ്ഡലം പ്രസിഡന്റുമാരായ രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ, വേണുഗോപാൽ, അനന്തൻ, ബ്ലോക്ക് ഭാരവാഹികളായ സി.പി. പുഷ്പലത, ജോണി നന്നാട്ട്, മാത്യു വട്ടുകുളം, പി.എ. ജോസ്, അബ്രാഹം മാസ്റ്റർ, ഒ.ജെ. മാത്യു, എ. ശിവദാസൻ പൊഴുതന, പി.വി. ജെയിംസ്, ഡേവിഡ് കഴിവേലിൽ, ജോണി എത്തക്കുഴി, കെ. ഷെമീർ, കേശവൻ നായാടിപൊയിൽ, പഞ്ചായത്ത് മെമ്പർമാരായ വിനിഷ് കെ.എം, മിദുല കേശവൻ, സുനിൽ കുമാർ, അനിൽ രാജ് എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത് കെ.ടി സ്വാഗതവും ആൽഫിൻ ജെയിംസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *