August 11, 2026

പട്ടികവർഗ മേഖലകൾ ഇനി ‘ഊരുകൾ’: മുൻ ഉത്തരവ് തിരുത്തി പുതിയ ഉത്തരവിറക്കി സർക്കാർ

0
IMG_20260811_113337
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം: പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങൾക്ക് ‘ഊരു’കൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് പട്ടികജാതി-പട്ടികവർഗ വകുപ്പ് പുതിയ ഉത്തരവിറക്കി. ഇതോടെ ഈ മേഖലകൾക്ക് ‘ഉന്നതി’ എന്ന് പേരുനൽകാൻ കഴിഞ്ഞ സർക്കാർ എടുത്ത തീരുമാനത്തിൽ മാറ്റം വന്നു. മുൻ ഉത്തരവിലെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ വിളികൾക്ക് പകരം ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ എന്നോ പ്രാദേശിക താത്പര്യപ്രകാരമുള്ള മറ്റു പേരുകളോ നൽകണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ ഭേദഗതി ചെയ്തിരിക്കുന്നത്. ‘ഊര്’, ‘സങ്കേതം’, ‘കുടി’, ‘ഊരുമൂപ്പന്മാർ’, ‘ഊരുകൂട്ടം’ തുടങ്ങിയ പദപ്രയോഗങ്ങൾ തങ്ങളുടെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഇവ ഒഴിവാക്കുന്നത് പാരമ്പര്യത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നും പട്ടികവർഗ സംഘടനകൾ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *