ചീയമ്പം പള്ളി പെരുന്നാൾ: ആഘോഷ കമ്മിറ്റിയെ തെരഞ്ഞെടുത്തു; ഒരുക്കങ്ങൾ ആരംഭിച്ചു
ചീയമ്പം: തീർത്ഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാൾ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടക്കും. പെരുന്നാളിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ചീയമ്പത്ത് ആരംഭിച്ചു. പാടികളുടെ വിജയത്തിനായി ഫാ. ബേസിൽ പോൾ കരനിലത്ത് ചെയർമാനായും, സിജു പൗലോസ് തോട്ടത്തിൽ (ട്രസ്റ്റി) വൈസ് ചെയർമാനായും, എ.കെ ഏലിയാസ് ആയത്തുകുടിയിൽ (സെക്രട്ടറി) ജനറൽ കൺവീനറായും, റെജി ആയത്തുകുടിയിൽ പബ്ലിസിറ്റി കൺവീനറായുമുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ വച്ച് വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.





Leave a Reply