സത്യസന്ധതയ്ക്ക് കൈയടി; നഷ്ടപ്പെട്ട സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി റെസ്റ്റോറന്റ് ജീവനക്കാരൻ
മാനന്തവാടി: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി മാതൃകയായി റെസ്റ്റോറന്റ് ജീവനക്കാരൻ. തവിഞ്ഞാൽ സ്വദേശിനിയായ ഡിക്സീനയ്ക്ക് തിങ്കളാഴ്ച നഷ്ടപ്പെട്ട സ്വർണ്ണ ബ്രേസ്ലറ്റാണ് ചൊവ്വാഴ്ച തിരികെ ലഭിച്ചത്. ബ്രേസ്ലറ്റിനായി കഴിഞ്ഞ ദിവസം വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.
മാനന്തവാടി കൊയിലേരി റോഡിൽ പ്രവർത്തിക്കുന്ന ‘ഗ്രിൽ ൻ കൊ’ റെസ്റ്റൊ കഫെ ജീവനക്കാരനായ മോഹൻ കുമാറിനാണ് സ്ഥാപനത്തിന് സമീപത്തുനിന്ന് ഈ ആഭരണം ലഭിച്ചത്. തുടർന്ന് മാനന്തവാടി പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസിന്റെയും കഫെ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ആഭരണം ഉടമസ്ഥയ്ക്ക് കൈമാറി. മാനന്തവാടി എ.എസ്.പി കാർത്തിക് ബി. ഐ.പി.എസ്, എസ്.എച്ച്.ഒ ടി. ആനന്ദ്, ഗ്രിൽ ൻ കൊ എം.ഡി. കെ. മുസ്തഫ, വി. ഹുസൈൻ, മാനേജർ എം.ആർ. ജിതിൻ, പി.എൻ. യൂസുഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.





Leave a Reply