August 21, 2026

രണ്ട് മിനുട്ടിനുള്ളില്‍ പരിശോധ നടത്തി ഫലം ലഭിക്കും; വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ അത്യാധുനിക എക്‌സറേ യന്ത്രമെത്തി

0
WhatsApp Image 2026-08-21 at 9.33.39 AM
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ അത്യാധുനിക എക്‌സറേ യന്ത്രമെത്തി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നവകേരള സദസ്സില്‍ അനുവദിച്ച യന്ത്രമാണിത്. മുന്‍ മന്ത്രി ഒ ആര്‍ കേളുവിന്റെ ശ്രമഫലമായി 1.6 കോടി രൂപ ചിലവിലാണ് യന്ത്രം കേരള മെഡിക്കല്‍ കോര്‍പ്പറേഷന്‍ മുഖേനെ വാങ്ങിയത്.
ഡിജിറ്റല്‍ റേഡിയോ ഗ്രാഫി ടൈപ്പ് എ ഡിജിറ്റല്‍ എക്‌സ് റേ യന്ത്രമാണിത്. സാംസണ്‍ കമ്പിനിയുടെ ജിസി 85 മോഡല്‍ യന്ത്രം രണ്ട് മിനുട്ടിനുള്ളില്‍ പരിശോധ നടത്തി ഫലം രോഗിക്ക് ലഭിക്കും. രോഗി മെഷീനടുത്ത് എത്തി നില്‍ക്കുകയോ കിടക്കുകയോ ചെയ്താല്‍ മുഴുവന്‍ ഓട്ടോമാറ്റിക് ആയ യന്ത്രം എക്‌സറേ ചെയ്ത് നല്‍കും. കൃത്യതമായ ഫലം വേഗത്തിലറിയാമെന്നതാണ് ഇതിന്റെ പ്രത്യേകത.
നിലവില്‍ പ്രതിദിനം 150ഓളം എക്‌സററേകളാണ് ആശുപത്രിയില്‍ ചെയ്തു നല്‍കുന്നത്. ഇതില്‍ ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും ആദിവാസി പിന്നാക്ക വിഭാഗ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും 75 ശതമാനത്തിലധികം സൗജന്യമായാണ് സേവനം. മുന്‍പ് പുതിയ സിടി യന്ത്രം സ്ഥാപിച്ച മുറിയോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ഈ ഡിജിറ്റല്‍ എക്‌സറേ യന്ത്രവും സ്ഥാപിക്കുക.
വ്യാഴാഴ്ച മെഡിക്കല്‍ കോളേജിലെത്തിച്ച യന്ത്രത്തിന്റെ ഇന്‍സ്റ്റാലേഷന്‍ പ്രവര്‍ത്തികള്‍ മുതല്‍ ആരംഭിക്കും. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ തന്നെ യന്ത്രത്തിന്റെ സേവനം രോഗികള്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *