August 23, 2026

തവിഞ്ഞാൽ സെന്റ് തോമസ് സ്‌കൂളിൽ മെഗാ തിരുവാതിര ശ്രദ്ധേയമായി

0
IMG_20260823_181442
By ന്യൂസ് വയനാട് ബ്യൂറോ

തവിഞ്ഞാൽ: തവിഞ്ഞാൽ സെന്റ് തോമസ് യു.പി. സ്‌കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം 120 പേരാണ് തിരുവാതിരക്കളിയിൽ ഒന്നിച്ച് അണിനിരന്നത്. “ഓർത്തോണം, ഒന്നിച്ചോണം, തകർത്തോണം” എന്ന ആപ്തവാക്യത്തോടെ ‘2k26’ എന്ന പേരിലാണ് സ്‌കൂളിൽ ഓണാഘോഷ പരിപാടികൾ അരങ്ങേറിയത്. പാട്ടിന്റെ താളത്തിനൊത്ത് ചുവടുവെച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സ്‌കൂളിലെ ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കമേകി. വെറും രണ്ടു ദിവസത്തെ പരിശീലനം കൊണ്ടാണ് ഇത്രയധികം ആളുകളെ പങ്കടുപ്പിച്ചുകൊണ്ട് തിരുവാതിരക്കളി വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി. കുട്ടികളും അധ്യാപകരും അമ്മമാരും ഒന്നിച്ച് കൈകോർത്ത ഈ മെഗാ തിരുവാതിര പ്രദേശവാസികൾക്കും കാഴ്ചക്കാർക്കും വേറിട്ടൊരു അനുഭവമായി മാറി. നാടൻ തനിമയോടും ആവേശത്തോടും കൂടെ സംഘടിപ്പിച്ച ചടങ്ങിൽ വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ ഓണക്കളികളും അരങ്ങേറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *