പള്ളിക്കൽ ഗവ. എൽ.പി സ്കൂൾ യു.പിയായി അപ്ഗ്രേഡ് ചെയ്യണം: മുസ്ലിം ലീഗ്
മാനന്തവാടി: നിയോജക മണ്ഡലത്തിലെ ഏറ്റവും പഴക്കം ചെന്നതും നൂറ്റാണ്ടുകളായി പ്രവർത്തിക്കുന്നതുമായ പള്ളിക്കൽ ഗവ :എൽ പി സ്കൂൾ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്ന് എടവക പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ ക്യാമ്പ് പ്രമേയം മുഖേന ആവശ്യപ്പെട്ടു. സംഘടനാ ശക്തീകരണം വികസനനയം ജില്ലാ കമ്മിറ്റി ഓഫീസ് നിർമാണഫണ്ട് എന്നീ വിഷയങ്ങൾ മുൻ നിർത്തി എടവക പഞ്ചായത്ത് മുസ്ലിം ലീഗ് സ്പെഷ്യൽ ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു.
നിയമസഭ പിന്നോക്ക സമിതി യു പി ആയി ഉയർത്തണമെന്ന് നിർദേശിച്ചിട്ടുള്ളതാണ് പള്ളിക്കൽ ഗവ. എൽ പി. അതിനാവശ്യമായ എല്ലാവിധ സൗകര്യങ്ങളും സ്കൂളിനുണ്ട്. 2010ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന കാലത്ത് ഏതാണ്ട് യു.പിയായി ഉയർത്തതുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെങ്കിലും ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ നടക്കാതെ പോയതാണ്. ആയതിനാൽ പ്രസ്തുത സ്കൂൾ യു.പിയായി ഉയർത്തുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
ശാഖാ ഭാരവാഹികൾ പഞ്ചായത്ത് കൗൺസിലർമാർ പോഷക സംഘടനാ പഞ്ചായത്ത് ഭാരവാഹികൾ ജനപ്രതിനിധികൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വെട്ടൻ മമ്മൂട്ടി ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി മൊയ്തു, ജനറൽ സെക്രട്ടറി ഹമീദ് കൊച്ചി, സെക്രട്ടറിമാരായ അബ്ദുള്ള കേളോത് ബ്രാൻ, അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് നടന്ന ലീഡേഴ്സ് മീറ്റ് ജില്ലാ മുസ്ലിം ലീഗ് ജോയിന്റ് സെക്രട്ടറി അബ്ദുള്ള വള്ളിയാട്ട് ഉദ്ഘാടനം ചെയ്തു. ചർച്ചയിൽ പങ്കെടുത്തു കോണ്ട് അഷ്റഫ് കെ ടി, ഹംസ പാറയിൽ, കെ വി സി മുഹമ്മദ്, റസാഖ് അയങ്കി, ഇബ്രാഹിം കെ, ഷിഹാബ് മലബാർ, ഇബ്രാഹിം അത്തിലൻ, മുസ്തഫ ടി, ലത്തീഫ് എൻ കെ, ഷാനൂദ്, ജമാൽ അണിയാപ്രൻ, ഹസ്ബുള്ള കെ, ആമിന അവറാൻ, ആലിയ, അഷ്മില എ, അർഷിദ ബി, സറീന, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജമാൽ പലമുക്ക് സ്വാഗതവും അഷ്റഫ് സി. നന്ദിയും പറഞ്ഞു.





Leave a Reply