അയ്യങ്കാളി ജന്മവാർഷികം ആചരിച്ചു
കൽപ്പറ്റ: അധഃസ്ഥിത സമൂഹത്തിന്റെ അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി പോരാടിയ മഹാത്മാ അയ്യങ്കാളിയുടെ 163-ാം ജന്മവാർഷികം ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് വി.കെ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനം ഡി.സി.സി വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ നിർവ്വഹിച്ചു. എ. രാം കുമാർ, ആർ. രാമചന്ദ്രൻ, വിനോദ് കുമാർ ടി.വി, രാജാ റാണി, ഉഷ ഇ.എം, ഉണ്ണികൃഷ്ണൻ കെ, ടി.എം. ഷാജി, ഷൈജു സി.പി, മീന കെ, ആഷിക് എസ്. കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply