മൂന്നാം ദിവസവും സ്വർണ വിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
കൽപ്പറ്റ: കഴിഞ്ഞ ദിവസങ്ങളിൽ വൻ കുതിപ്പ് രേഖപ്പെടുത്തിയ സ്വർണ വിലയിൽ തുടർച്ചയായി മൂന്നാം ദിവസവും ഇടിവ്. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 1,17,200 രൂപയും ഗ്രാമിന് 14,650 രൂപയുമായി. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 255 രൂപയായി. ഇന്നലെ രാവിലെ പവന് 560 രൂപയും ഉച്ചക്ക് 1,720 രൂപയും കുറഞ്ഞിരുന്നു. രണ്ടുതവണയായി 2,280 രൂപയാണ് പവന് കുറഞ്ഞത്. 1,17,800 രൂപയായിരുന്നു പവൻ വില. ഗ്രാമിന് രാവിലെ 70 രൂപയും ഉച്ചക്ക് 215 രൂപയും കുറഞ്ഞ് 14725 രൂപയായിരുന്നു. വെള്ളിവിലയിൽ മാറ്റമില്ല.





Leave a Reply