ഇ.എസ്.എ വിജ്ഞാപനം അംഗീകരിക്കില്ല: മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്ന് വയനാട് റോബസ്റ്റ ഫാർമേഴ്സ് കമ്പനി
കൽപ്പറ്റ: വയനാട് ജില്ലയിലെ 13 വില്ലേജുകളെ മാനദണ്ഡങ്ങൾ പാലിക്കാതെ പരിസ്ഥിതി ലോല പ്രദേശങ്ങളായി (ഇ.എസ്.എ) ഉൾപ്പെടുത്തി കരട് വിജ്ഞാപനം ഇറക്കിയ കേന്ദ്രസർക്കാർ നടപടി എത്രയുംപെട്ടെന്ന് പുനഃപരിശോധിക്കണമെന്ന് വയനാട് റോബസ്റ്റ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ആവശ്യപ്പെട്ടു. നിലവിലെ തീരുമാനം ഭാവിയിൽ ജില്ലയുടെ മുഴുവൻ മേഖലകളെയും പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ ചെയർമാൻ അലി ബ്രാൻ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ മോഹൻ രവി സ്വാഗതവും സി.ഇ.ഒ സജി നന്ദിയും പറഞ്ഞു.





Leave a Reply